കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി കെ​സി​സി​യും യു​വ​ജ​ന പ്ര​സ്ഥാ​ന​വും
Friday, September 20, 2024 3:08 AM IST
ത​ണ്ണി​ത്തോ​ട്: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ത​ണ്ണി​ത്തോ​ട് സോ​ണി​ന്‍റെ​യും മ​ണ്ണീ​റ മാ​ർ പീ​ല​ക്‌​സി​നോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം കാ​ല​യ​ള​വി​നോ​ട​നു​ബ​ന്ധി​ച്ച് ളാ​ഹ വ​ന​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും വ​സ്ത്ര​ങ്ങ​ളും എ​ത്തി​ച്ചു ന​ൽ​കി.

ഓ​ണ​ഘോ​ഷം ഒ​ഴി​വാ​ക്കി സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കാ​ടി​ന്‍റെ മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​ത്. വൈ​ദി​ക​രും യു​വ​ജ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​ട്ടി​ലെ​ത്തി ഇ​വ കൈ​മാ​റി​യ​ത്. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ. ഡെ​യി​ൻ​സ് പി. ​സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ഒ. എം. ​ശ​മു​വേ​ൽ,


മ​ണ്ണീ​റ മാ​ർ പീ​ല​ക്‌​സി​നോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​എ​ബി എ. ​തോ​മ​സ്, കെ​സി​സി സോ​ൺ സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ്, ട്ര​ഷ​റ​ർ എ​ൽ. എം. ​മ​ത്താ​യി, ബ്ലെ​സ​ൻ തോ​മ​സ്, അ​നു ജോ​സ​ഫ്, റി​തി​ൻ റോ​യി, ജോ​ബി​ൻ കോ​ശി, ആ​ന്‍റോ പി. ​ബി​നു, ഷി​ജു മാ​ത്യു, പ്രി​ൻ​സി ഗോ​സ്, സ​ജി​ൻ കെ. ​സ​ജി, ദാ​ൻ വ​ർ​ഗീ​സ്, ടോം​സി കോ​ശി, ജോ​ഹാ​ൻ ഷാ​ജി, സ​ല​ൻ കെ. ​സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.