ഉദ്ഘാടനത്തിനു സിപിഐ ഇല്ല
1592826
Friday, September 19, 2025 3:32 AM IST
കോന്നി: കൃഷിഭവൻ ഉദ്ഘാടനത്തിനു കൃഷിമന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി പ്രാദേശിക സിപിഐ നേതൃത്വം. നാളെ നടക്കുന്ന കൃഷിഭവൻ ഉദ്ഘാടന പരിപാടിയിൽ നിന്നു വിട്ടുനിൽക്കുമെന്ന് സിപിഐ കോന്നി മണ്ഡലം സെക്രട്ടറി എ. ദീപകുമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം കാർഷിക വികസന സമിതിയും കോന്നി ഗ്രാമപഞ്ചായത്തും സംയുക്തമായി ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ മന്ത്രിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു. എംപിയെക്കൊണ്ട് ഉദ്ഘാടനം നടത്താനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.