സംയുക്ത തൊഴിലാളി മാര്‍ച്ച്
1592148
Wednesday, September 17, 2025 3:28 AM IST
പത്തനംതിട്ട: കേരള ഭാഗ്യക്കുറിക്ക് ചുമത്തിയ 40 ശതമാനം ജിഎസ്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാഗ്യക്കുറി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ഫെഡറേഷന് (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ബി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഉഷാദ് പുരുഷോത്തമന് (ഐഎന്‍ടിയുസി) അധ്യക്ഷത വഹിച്ചു. വിവിധ യൂണിയന് നേതാക്കളായ എം. വി. സഞ്ജു, പി. കെ. ഗോപി, എം. ആർ. കണ്ണന്‍കോട്, എം. ശ്രീനിവാസൻ, സുദര്ശനന്, കെ. എസ്. ബിജി എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പേപ്പര്‍ ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്നും 40 ശതമാനമായി ഉയര്‍ത്തിയത് മൂലം ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ ബുദ്ധിമുട്ടിലാക്കിയെന്ന് സംയുക്ത തൊഴിലാളി യൂണിയന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രണ്ട് ലക്ഷം പേരാണ് ഭാഗ്യക്കുറിയെ ആശ്രയിച്ച് ജീവിക്കുന്നത്.
വില്പനക്കാരില് ഏറെയും ഭിന്നശേഷിക്കാരുമാണ്. ജിഎസ്ടി ഉയര്‍ത്തിയതോടെ ഇവരുടെ കമ്മീഷന് പകുതിയാകും. 50 രൂപ ടിക്കറ്റിന് നിലവില്‍ 7.35 രൂപയാണ് കമ്മീഷന്. അത് നാല് രൂപയാകും.