വ്യാപാരി വ്യവസായി ഏകോപനസമിതി ഓണാഘോഷം
1591734
Monday, September 15, 2025 3:44 AM IST
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
കലാ, കായിക മത്സരങ്ങൾ, മെഗാ ഗാനമേള, വ്യാപാര സംഗമവും - ചർച്ചയും ഓണ സൽക്കാരങ്ങളും ആഘോഷത്തിന്റെ ഭാഗമായിനടത്തി.
ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു, യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, ട്രഷറാർ ബെന്നി ഡാനിയേൽ, ഏബ്രഹാം പരുവാനിക്കൽ.
കെ. എസ്. അനിൽകുമാർ, സൂര്യ ഗിരീഷ്, അശ്വിൻ മോഹൻ, ലാലു മറ്റപ്പള്ളിൽ, സുരേഷ് ബാബു, കെ.പി. തന്പി തുടങ്ങിയവർ പ്രസംഗിച്ചു.