പ​ത്ത​നം​തി​ട്ട: സി​നി​മാ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ആ​റാ​മ​ത് ക്യാ​പ്റ്റ​ൻ രാ​ജു പു​ര​സ്കാ​രം മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന് 17ന് ​സമ്മാനിക്കും . വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പു​ര​സ്കാ​ര​വും കേ​ര​ള സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​ധു​പാ​ൽ പ്ര​ശ​സ്തി​പ​ത്ര​വും മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന് സ​മ്മാ​നി​ക്കു​മെ​ന്ന് പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ സ​ലിം പി. ​ചാ​ക്കോ​യും ക​ൺ​വീ​ന​ർ പി. ​സ​ക്കീ​ർ ശാ​ന്തി​യും അ​റി​യി​ച്ചു.