കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ് മത്സരം
1591495
Sunday, September 14, 2025 3:52 AM IST
കോന്നി: കെപിഎസ്ടിഎ അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് ആവേശമായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഡി. രഞ്ജിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി ഡാനിയൽ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി ടോമിൻ പടിയറ, ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, ജെമി ചെറിയാൻ, സ്മിത ബേബി, മിലൻ ജോൺസൻ എന്നിവർ പ്രസംഗിച്ചു.
വിവിധതലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: എൽപി - നവമി എ. ശിവാനി (ജിഎൽപിഎസ്, കലഞ്ഞൂർ) പി.എസ്. സൂര്യനാഥ് (ജിഎൽപിഎസ്, കോന്നി). യുപി - എസ്.ദേവേന്ദു (ഗവ. മോഡൽ എച്ച്എസ്എസ്, കലഞ്ഞൂർ) ജൂവൽ മേരി ജോർജ് (ജിഎച്ച്എസ്എസ്, കോന്നി).
എച്ച്എസ് - ദേവനന്ദന (ഗവ. മോഡൽ എച്ച്എസ്എസ്, കലഞ്ഞൂർ) എം.എസ്. അനുപ്രിയ ( ജിഎച്ച്എസ്എസ്, മാങ്കോട്). എച്ച്എസ്എസ് - വി. നിരഞ്ജൻ, അർജുൻ എസ് കുമാർ (ഇരുവരും ഗവ. മോഡൽ എച്ച് എസ്എസ്, കലഞ്ഞൂർ).