സർക്കാർതല ക്രമീകരണങ്ങൾ അവലോകനം ചെയ്തു
1591486
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: 16 മുതൽ 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ നടക്കുന്ന 95-ാം പുനരൈക്യ വാർഷികാഘോഷവും സഭാ സംഗമവുമായി ബന്ധപ്പെട്ട് സർക്കാർ തല ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം അവലോകനം ചെയ്തു. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ പ്രതിനിധീകരിച്ച് ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, അഡീഷണൽ എസ്പി പി.വി. ബേബി, അടൂർ ആർഡിഒ എം. ബിബിൻ കുമാർ, അഡീഷണൽ ഡിഎംഒ ഡോ.ജീവൻ, അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, തഹസിൽദാർ ജോൺ സാം, അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.സി. റെജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട രൂപത വികാരി ജനറാളും പുനരൈക്യ വാർഷികാഘോഷ കമ്മിറ്റിയുടെ ജനറൽ കോർഡിനേറ്ററുമായ മോൺ.വർഗീസ് മാത്യു കാലായിൽ വടക്കേതിലിൻ്റെ നേതൃത്വത്തിൽ ഫാ. ചാക്കോ തടത്തിൽ, ഫാ. ആന്റോ കണ്ണംകുളം, ഫാ. ക്രിസ്റ്റി തേവള്ളിൽ, ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ, ഫാ. ഏബ്രഹാം മേപ്പുറത്ത്, ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കെതിൽ, വി.ടി. രാജൻ, ശ്രീറോയ് മാത്യു ചാങ്ങേത്ത്, ജോസഫ് വി. തോമസ്, ജിതിൻ സണ്ണി എന്നിവരും യോഗത്തിൽ പങ്കെടുത്തു.