കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികനു പരിക്ക്
1591223
Saturday, September 13, 2025 3:44 AM IST
അടൂർ: പട്ടാപകൽ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. അടൂർ മുണ്ടപ്പള്ളി രാജീവ് ഭവനിൽ രാഘവൻ (62) ആണ് പരിക്കേറ്റത്. ഉച്ചയോടെ മുണ്ടപ്പള്ളി ഭാഗത്തെ കൃഷിയിടത്തിൽ ജോലിക്കിടയിലാണ് പന്നി ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയവരാണ് പന്നിയുടെ ആക്രമണത്തിൽ നിന്നും രാഘവനെ രക്ഷപെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ രാഘവനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.