കോ​ഴ​ഞ്ചേ​രി: മ​ധ്യ​തി​വി​താം​കൂ​റി​ലെ ആ​ദ്യ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​മാ​യ മു​ത്തൂ​റ്റ് ഹെ​ൽ​ത്ത്കെ​യ​റിന്‍റെ കീ​ഴി​ൽ കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ നൂ​റി​ല​ധി​കം റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ​റോ​സ്കോ​പി​ക് സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, യൂ​റോ​ള​ജി, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്ന​ത്.

ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് 37 വ​ർ​ഷ​ത്തെ സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള മു​ത്തൂ​റ്റ് ഹെ​ൽ​ത്ത്കെ​യ​ർ ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റോ​ബോ​ട്ടി​ക് സ​ർ​ജ​റി​യു​ടെ ഗു​ണ​ങ്ങ​ളാ​യ കു​റ​ഞ്ഞ വേ​ദ​ന, കു​റ​ഞ്ഞ ര​ക്ത ന​ഷ്ടം, കൃ​ത്യ​ത, ചെ​റി​യ മു​റി​വു​ക​ളും പാ​ടു​ക​ളും, കു​റ​ഞ്ഞ ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സം, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ലു​ള്ള തി​രി​ച്ചു​വ​ര​വ്, കു​റ​ഞ്ഞ അ​ണു​ബാ​ധ സാ​ധ്യ​ത എ​ന്നി​വ രോ​ഗി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യും ആ​രോ​ഗ്യ​വും പ​ക​രു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.