പ്രസാദ് മല്ലപ്പള്ളിക്ക് സർഗപ്രതിഭാ പുരസ്കാരം
1591487
Sunday, September 14, 2025 3:41 AM IST
മല്ലപ്പള്ളി:സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കോട്ടയം സാഹിത്യകാര സ്വാശ്രയ സംഘം ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്കാരത്തിന് പ്രസാദ് മല്ലപ്പള്ളി അർഹനായി.
20നു കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി പുരസ്കാര വിതരണം നിർവഹിക്കും.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വി.ബി. ബിനു, പ്രഫ.എൻ. രഘുദേവ് എന്നിവർ പങ്കെടുക്കും.