ദേഹോപദ്രവക്കേസില്‍ ഒരാള്‍ പിടിയില്‍
1591728
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: അയല്‍വാസിയെ കമ്പിവടികൊണ്ട് അടിച്ചുപരിക്കേല്പിച്ച സംഭവത്തില്‍ ഒരാളെ പിടികൂടി. കൂടല്‍ നിരത്തുപാറ എലിക്കോട് കിഴക്കതില്‍ വിഷ്ണു (33)ആണ് അറസ്റ്റിലായത്. വാക്കുതര്‍ക്കത്തേ തുടര്‍ന്ന് കഴിഞ്ഞ മേയ് 16ന് വൈകുന്നേരം 6.30 ഓടെ അയല്‍വാസിയായ എലിക്കോട് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ അസഭ്യം വിളിക്കുകയും കമ്പി വടികൊണ്ടും മറ്റും അടിച്ചു പരിക്കേല്പിക്കുകയും ചെയ്തു.
രാമചന്ദ്രന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് മൊഴി രേഖപ്പെടുത്തി, എസ്ഐ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ സി. എല്‍. സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരവേ, വിഷ്ണുവിനെ എലിക്കോട് നിന്നും കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസഐ അനില്‍കുമാറാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.