അങ്കണവാടി കലോത്സവം ആരവം 2025
1591947
Tuesday, September 16, 2025 1:07 AM IST
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ആരവം 2025 പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റിക്കു മോനി വർഗീസ്, ജയ ഏബ്രഹാം, വിഷ്ണു നമ്പൂതിരി, അംഗങ്ങളായ എം.സി.ഷൈജു, ശാന്തമ്മ ആർ.നായർ, ശാർമിള സുനിൽ, മാത്തൻ ജോസഫ്, എസ്. സനിൽ കുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ്. കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ എസ്. റീന എന്നിവർ പ്രസംഗിച്ചു.