ഡിസിസി നേതൃസമ്മേളനം നാളെ
1591946
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ പുരോഗതി ഭാവി സംഘടനാ കാര്യങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചേരുന്ന നേതൃസമ്മേളനത്തിൽ കോൺഗ്രസിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ, കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടേയും സെല്ലുകളുടേയും സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ അധ്യക്ഷർ, പാർലമെന്ററിപാർട്ടി നേതാക്കൾ, സഹകരണസംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.