സൈക്കിള്‍കടയില്‍ മോഷണം: ഒരാൾ അറസ്റ്റിൽ
1591954
Tuesday, September 16, 2025 1:08 AM IST
കോഴഞ്ചേരി: സൈക്കിള്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
കൊല്ലം കിഴക്കേ കല്ലട കൈലാത്തുമുക്കില് ക്ലാച്ചിരത്തില് ജോണ്സണ് വര്‍ഗീസ് (49) ആണ് ആലപ്പുഴയില്‍ നിന്നും കോയിപ്രം പോലീസിന്റെ കസ്റ്റഡിയിലായത്.
കോയിപ്രം പുല്ലാട് ജംഗ്ഷന് സമീപത്തുള്ള ഗോപാലകൃഷ്ണന്റെ സൈക്കിള്‍ കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 50000 രൂപ ആഗസ്റ്റ് 28ന് പുലര്‍ച്ചെ അപഹരിക്കുകയായിരുന്നു. തിരുവല്ല, കൊല്ലം അഞ്ചാലുംമൂട്, ആലപ്പുഴ മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഇന്‍സ്പെക്ടര്‍ പി. എം. ലിബിയുടെ നേതൃത്വത്തില്‍ എസ് ഐ ആര്. രാജീവ്, സിപിഒ മാരായ അനന്തു, അരവിന്ദ്, രെജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ജോൺസൺ വർഗീസിനെ കസ്റ്റഡിയിലെടുത്തത്.