പഴകുളത്ത് കുട്ടികളുടെ ദ്വിദിന സഹവാസ ജില്ലാ ക്യാമ്പ്
1591942
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: കുട്ടികളുടെ ദ്വിദിന സഹവാസ ജില്ല ക്യാമ്പ് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പഴകുളം പാസില്‍ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് സംഘാടക സമിതി രൂപീകരണ യോഗം പഴകുളം പാസില്‍ ചേരും.
വര്‍ണോല്‍സവം, ശിശുദിനാഘോഷം , ലഹരിക്കെതിരേ കളിയും കളിക്കളവും തുടങ്ങിയ കാന്പയിനുകള്‍ നടത്താനും ശിശുക്ഷേമസമിതി ജില്ലാ എക്സിക്യൂട്ടീവ് തിരുമാനിച്ചു.
ശിശുക്ഷേമസമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറര്‍ ഏ ജി ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. രാജേഷ് കുമാര്‍ , എസ് മീരാസാഹിബ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. വി. ആശാമോള്‍, അടൂര്‍ എഇഒ സീമാദാസ്, എഎസ്ഐ സി.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.