പ​ത്ത​നം​തി​ട്ട: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​നെ​തി​രേ ദു​ഷ്പ്ര​ച​ാര​ണം ന​ട​ക്കു​ന്ന​താ​യി ചെ​യ​ര്‍​മാ​ന്‍ സി. ​കെ. ഹ​രി​കൃ​ഷ്ണ​ൻ. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അ​ട​ച്ച 553.2 കോ​ടി രൂ​പ കാ​ണാ​നി​ല്ല എ​ന്ന വാ​ര്‍​ത്ത അ​സ​ത്യ​മാ​ണെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. 2005 മു​ത​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റേ​ത്. 2005 ല്‍ ​ഭേ​ദ​ഗ​തി​പ​ദ്ധ​തി നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ നാ​മ​മാ​ത്ര​മാ​യ തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ.

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും 2010 ല്‍ ​പ​ദ്ധ​തി പ​രി​ഷ്‌​ക്ക​രി​ച്ച​തി​നു​ശേ​ഷം അം​ഗ​ങ്ങ​ളാ​യ​വ​രാ​ണ്. 2019 ന​വം​ബ​റി​നു ശേ​ഷ​മാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഹി​തം 50 രൂ​പ​യി​ല്‍ നി​ന്ന് 60 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തി​യ​ത്. 2019 നു​ശേ​ഷം അം​ഗ​ത്വ​മെ​ടു​ത്ത​വ​രാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും എ​ന്ന വ​സ്തു​ത മ​റ​ച്ചു​വ​ച്ച് 2005 മു​ത​ല്‍ അ​ന്ന് നി​ല​വി​ലി​ല്ലാ​തി​രു​ന്ന 60 രൂ​പ വീ​തം ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ച്ചു​വെ​ന്നും ഭീ​മ​മാ​യ തു​ക കാ​ണു​ന്നി​ല്ലെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നാ​ണ്.

കൃ​ത്യ​മാ​യി പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റു​ന്ന മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക പ​ര​ത്തു​ന്ന ഇ​ത്ത​രം അ​സ​ത്യ​പ്ര​ച​ാര​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം. നി​ല​വി​ല്‍ 12 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം 34428 തൊ​ഴി​ലാ​ളി​ക​ള്‍ പു​തി​യ​ അം​ഗ​ങ്ങ​ളാ​യി എ​ന്നും ചെ​യ​ര്‍​മാ​ന്‍ വ്യ​ക്ത​മാ​ക്കി.