കേരളമാകെ സമാനതകളില്ലാത്ത വികസനം നടന്ന കാലഘട്ടം: അഡ്വ. മാത്യു ടി. തോമസ് എംഎൽഎ
1592157
Wednesday, September 17, 2025 3:40 AM IST
മല്ല്ലപ്പള്ളി: കേരളത്തിലുടനീളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണിതെന്ന് മാത്യു ടി. തോമസ് എംഎൽഎ. കല്ലൂപ്പാറ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലൂപ്പാറ, മല്ലപ്പള്ളി,പുറമറ്റം പഞ്ചായത്തുകളിലെ വിവിധ റോഡുകൾ നൂറ്റിരണ്ട് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുവാനും പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിന്റെ സ്ഥാനത്ത് പുതിയ മേജർ ബ്രിഡ്ജ് നിർമിക്കുന്നതും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ അന്പത് കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് ഗവ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടത്തിനായുള്ള തുക ബഡ്ജറ്റിൽ വകകൊള്ളിക്കാൻ കഴിഞ്ഞതും എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങളാണെന്ന് എംഎൽഎ പറഞ്ഞു.
സിപിഎം ഏരിയാ കമ്മിറ്റി അംഗം റെജി പോൾ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, കല്ലൂപ്പാറ പഞ്ചായത്ത് കൺവീനർ ജേക്കബ് മാമ്മൻ വട്ടശേരിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, എസ്. മുരളീധരൻ നായർ, ജോസ് കുറഞ്ഞൂർ, ഡോ. സജി ചാക്കോ, ജയിംസ് വർഗീസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, ജേക്കബ് കെ. ഇരണക്കൽ, വി. കെ. കുര്യൻ, നെബു തങ്ങളത്തിൽ, അനീഷ് നെടുമ്പള്ളിൽ, ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.