ബിഎംഎസ് കാല്‍നട പ്രചാരണ ജാഥ ഇന്നുമുതല്‍
1592154
Wednesday, September 17, 2025 3:40 AM IST
പത്തനംതിട്ട: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ബിഎംഎസ് പഞ്ചായത്തു തലത്തില്‍ ഇന്നു മുതല്‍ കാല്‍നട പ്രചാരണ ജാഥ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതലത്തിലുള്ള പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടം എന്ന നിലയിലാണ് ഒക്ടോബര്‍ 14 വരെ പഞ്ചായത്ത് തല കാല്‍നട പ്രചാരണ ജാഥ നടത്തുന്നത്.
ജില്ലയില്‍ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും പ്രചാരണ ജാഥ സംഘടിപ്പിക്കും. ഇന്ന് ഏനാദിമംഗലം, പന്തളം തെക്കേക്കര, ഓമല്ലൂര്‍, മലയാലപ്പുഴ, കോന്നി, സീതത്തോട്, വടശേരിക്കര, നാരങ്ങാനം, കോട്ടങ്ങൽ, കുന്നന്താനം, കടപ്ര, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് ജാഥ നടക്കുന്നത്. പ്രചാരണ ജാഥകളേ തുടര്‍ന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി മാര്‍ച്ചും സംഘടിപ്പിക്കും.
സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, സംസ്ഥാന സമിതി അംഗം രഘുനാഥൻ, കെ.ജി അനില്‍കുമാര്‍, വി രാജന്‍പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.