മാര്‍ തെയോഫിലോസ് ഛായാചിത്ര പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു
1592144
Wednesday, September 17, 2025 3:28 AM IST
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95 ാം പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ മുന്നോടിയായി പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിൽനിന്ന് അദ്ദേഹത്തിന്റെ ഛായാചിത്രവും വഹിച്ച് അടൂരിലേക്കു പ്രയാണം നടന്നു. പൂന - കട്കി ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത ഛായാചിത്ര പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാള്‍ മോൺ. ഐസക് പറപ്പള്ളില്‍, തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുനക്കുളം, എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടര്‍ ഫാ. ചെറിയ കുരിശുമൂട്ടിൽ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു മുളവേലിൽ, പ്രസിഡന്റ് സിറിയക് വി. ജോണ്‍,
ജനറല്‍ സെക്രട്ടറി സച്ചിന് രാജു സക്കറിയ, വൈസ് പ്രസിഡന്റ് ജിബിന്‍ കെ. ജോണ്‍, എംസിഎ തിരുവല്ല അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂര്വടക്കേത്തില്, പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.