കേരളത്തിലെ ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞു: സതീഷ് കൊച്ചുപറന്പിൽ
1592153
Wednesday, September 17, 2025 3:40 AM IST
റാന്നി: ആഭ്യന്തരവകുപ്പിൽ നടക്കുന്ന സംഭവങ്ങളെ ഒറ്റപ്പെട്ടവ എന്ന് നിസാരവത്കരിച്ചു തള്ളിപ്പറയുന്ന ഒരേ ഒരു ജോലിയാണ് സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ.
കോൺഗ്രസ് പഴവങ്ങാടി ടൗൺ, വെസ്റ്റ് സംയുക്ത മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ലിജു ജോർജ്, തോമസ് അലക്സ്, പ്രകാശ് തോമസ്, അബ്ദുൽ കലാം ആസാദ്, തോമസ് ഫിലിപ്പ്, അന്നമ്മ തോമസ്, റൂബി കോശി, അനിത അനിൽകുമാർ, ജോൺ ഏബ്രഹാം, റെഞ്ചി പതാലിൽ, ഉഷ തോമസ്, സൂസൻ മാത്യു, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു.