ചട്ടമ്പിസ്വാമി ജയന്തി ആഘോഷം
1592160
Wednesday, September 17, 2025 3:40 AM IST
പത്തനംതിട്ട: ആധുനിക കാലത്തും ലോകത്ത് പ്രശ്സതമായ ദർശനീയ ചിന്താധാരയ്ക്ക് കരുത്തു പകരുന്ന മഹാഗുരുവാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളെന്ന് എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ആർ. ഹരിദാസ് ഇടത്തിട്ട. ചട്ടന്പി സ്വാമിയുടെ 172 -ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ സെക്രട്ടറി വി.ഷാബു, ഇൻസ്പെക്ടർ ആർ.രാജേഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.സരോജ് കുമാർ, അഖിലേഷ്.എസ്. കാര്യാട്ട്, എൻ.ആർ. വിജയ കുറുപ്പ്, ശ്രീജിത്ത് പ്രഭാകർ, എ.ആർ.രാജേഷ്, ശശിധരൻ നായർ, രഘൂത്തമൻ നായർ,
രാജേന്ദ്രനാഥ് കമലകം പ്രതിനിധി സഭാംഗങ്ങളായ പി.എസ്. മനോജ് കുമാർ, മുരളീധരൻ നായർ, വി.കെ.ബാലചന്ദ്രകുമാർ വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.