വൈഎംസിഎ മധ്യമേഖല നേതൃസമ്മേളനം തിരുവല്ലയിൽ
1592829
Friday, September 19, 2025 3:44 AM IST
തിരുവല്ല: വൈഎംസിഎ മധ്യമേഖല ലീഡേഴ്സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ക്യാമ്പ് സെന്ററിൽ ഇന്നും നാളെയും നടക്കും. ഇന്ന് 2.30നു രജിസ്ട്രേഷൻ. അഞ്ചിന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ മധ്യ മേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അധ്യക്ഷത വഹിക്കും.
വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ. ബെഞ്ചമിൻ കോശി, ദേശീയ ട്രഷറർ റെജി ജോർജ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് മാനേജർ ഫാ. സിജോ പന്തപ്പള്ളി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മാറ്റത്തിന് പ്രചോദനം എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത,
ഫാ. ഡോ. റെജി മാത്യു, ഡോ. റൂബിൾ രാജ്, വിനോദ് രാജ്, ഷാജി ജയിംസ്, ഡോ. റെജി വർഗീസ്, സാംസൺ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. നാളെ ഉച്ചയ്ക്ക് 12ന് ആന്റോ ആന്റണി എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജണൽ ചെയർമാൻ അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തും.
മാത്യൂസ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. ക്ലാസുകൾ, ചർച്ചകൾ, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും കോൺഫറൻസിൽ ഉണ്ടാകും. എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ, പാലാ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, ആലപ്പുഴ എന്നീ സബ് - റീജണുകളിലെ 160 വൈഎംസിഎകളിൽ നിന്നും മൂന്നൂറിലധികം പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.