തി​രു​വ​ല്ല: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ് ഫോ​മി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 4.8 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വ് കൈ​മാ​റ്റം ന​ട​ത്താ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നു​ള്ള എ​ക്സൈ​സ് ഐ​ബി യു​ടെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ നി​ന്നും ചെ​റു​തും വ​ലു​തു​മാ​യി ര​ണ്ടു പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ 4.8 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​വും ഊ൪​ജി​ത​മെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ മോ​ഹ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ് )മാ​രാ​യ അ​ജ​യ​കു​മാ​ർ, രാ​ജീ​വ് , ശ​ശി​ധ​ര​ൻ​പി​ള്ള, സു​രേ​ഷ് ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രിശോ​ധ​ന.