ഒഴിഞ്ഞുമാറി മന്ത്രി
1592827
Friday, September 19, 2025 3:32 AM IST
പന്പ: ശബരിമല ശ്രീകോവിലിനു മുന്പിലെ സ്വർണപ്പാളിയിലെ കുറവിലും യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച ചോദ്യത്തിലും മറുപടി പറയാതെ ദേവസ്വം മന്ത്രി.
സ്വർണപ്പാളിയിലെ കുറവു സംബന്ധിച്ചു ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റും പിന്നീട് ഒഴിഞ്ഞുമാറി. ആചാരം സംരക്ഷിച്ചുകൊണ്ടാണ് പന്പയിലെ അയ്യപ്പസംഗമമെന്ന് മന്ത്രി പറഞ്ഞു. പരന്പരാഗത പാതയിൽ ആചാരലംഘനം ഉണ്ടാകാതെ നിരീക്ഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.