ഹരിപ്പാട്: യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. തുലാംപറമ്പ് നടുവത്ത് കുളഞ്ഞിയിൽ കെ.ആർ. രവി മോഹന്റെ മകൻ അനന്തു ആർ. മോഹനെ(31)യാണ് വ്യാഴാഴ്ച രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് വടക്കുവശത്തുള്ള പെരുംകുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ്:ഉഷ രവി. സഹോദരി: രമ്യ.