ഓടികൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്യാബിൻ ഉൗരിവീണു
1297994
Sunday, May 28, 2023 6:55 AM IST
മേലൂർ: ഓടി കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്യാബിൻ ഉൗരി വീണു. ജല അഥോറിറ്റിയുടെ പൈപ്പ് ഇറക്കി അടിച്ചിലി ഭാഗത്ത് നിന്നും മേലൂരിലേക്ക് വന്ന ലോറിയാണ് കല്ലുകുത്തി ജംഗ്ഷനിൽ വച്ച് അപകടത്തിലായത്.
വളവിൽ ബ്രേക്ക് ചവിട്ടി തിരിക്കുന്നതിന് ഇടയിൽ ഡ്രൈവർ ഇരുന്ന ക്യാബിൻ ഉൗരി വീഴുകയായിരുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമയോജിതമായ ഇടപെടലിൽ ലോറിയെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്ന് പ്രദേശവാസികൾ പറഞ്ഞു.