റോഡിൽ കുഴഞ്ഞുവീണ് മരിച്ചു
1549056
Friday, May 9, 2025 1:00 AM IST
തൃപ്രയാർ: തളിക്കുളം കൊപ്രക്കളം പടിഞ്ഞാറുഭാഗം വീടിനുസമീപം റോഡിൽ കുഴഞ്ഞുവീണയാൾ മരിച്ചു. പതിയാപറമ്പത്ത് മുഹമ്മദ് മകൻ സലീം(56) ആണ് മരിച്ചത്.
തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപനക്കാരനാണ്. ഭാര്യ: ഷംല. മക്കൾ: സലീന, സജ്ന.