അതിരപ്പിള്ളി എസ്റ്റേറ്റിൽ പന്നി ചത്തനിലയിൽ
1548232
Tuesday, May 6, 2025 1:45 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ 17 -ാം ബ്ലോക്കിൽ പറയം പാലത്ത് പന്നി ചത്ത നിലയിൽ.
രണ്ടുദിവസമായി പന്നി ചത്ത് കിടക്കുന്നു.
വനപാലകരെ വിവരം അറിയിച്ചിട്ടും ആരും എത്തുന്നില്ല. ദുർഗന്ധം വമിച്ചു തുടങ്ങിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല.