ലോക സൈക്കിൾ സഞ്ചാരി എ.കെ.എ റഹ്മാൻ അന്തരിച്ചു
1549059
Friday, May 9, 2025 1:00 AM IST
കൊടുങ്ങല്ലൂർ: കാരൂർ മഠത്തിനു സമീപം ലോക സൈക്കിൾ സഞ്ചാരിയും പത്രാധിപരും 200ൽ പരം പുസ്തകങ്ങളുടെ രചയിതാവുമായ എ.കെ.എ. റഹ്മാൻ എന്ന എ.കെ. അബ്ദുൾ റഹ്മാൻ(86) അന്തരിച്ചു. കബറടക്കം നടത്തി.
അയ്യാരിൽ നടുവിലവീട്ടിൽ കൊച്ചുണ്ണിയുടെയും എടവനക്കാട് വലിയവീട്ടിൽ ഖദീജ (കേന്ദ്ര മന്ത്രിയായിരുന്ന ഡോ. വി.സെയ്തു മുഹമ്മദിന്റെ സഹോദരി)യുടെയും മകനാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ ജോലിചെയ്തിട്ടുണ്ട്.
ഭാര്യ: ആശ (പനങ്ങാട് കാട്ടകത്ത് കൊല്ലിക്കുറ കുടുംബാംഗം). മക്കൾ: സുനീർ (ദുബായ്), അജീർ(സുഗുണ ചിക്കൻ). മരുമക്കൾ: സെറീന, ഫസിയ.