മണലിപ്പുഴയിൽ പ്ലസ്വൺ വിദ്യാർഥി മുങ്ങിമരിച്ചു
1548472
Tuesday, May 6, 2025 11:38 PM IST
പട്ടിക്കാട്: മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ പ്ലസ്വൺ വിദ്യാർഥി മുങ്ങിമരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ്(17) ആണ് മരിച്ചത്.
പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. സംസ്കാരം പിന്നീട്.