ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിന്റെ വാര്‍ഷികം
1548825
Thursday, May 8, 2025 2:01 AM IST
ഇരിങ്ങാലക്കുട: ദൈവപരിപാലനഭവനത്തിന്റെ 76-ാം വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു. സിസ്റ്റര്‍ മരിയ മുഖ്യപ്രഭാഷണംനടത്തി.
സിസ്റ്റര്‍ കരോളിന്, മാര്‍പ്പാപ്പ അനുസ്മരണംനടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് കൗണ്‍സിലര്‍ ദിവ്യ അഭീഷ്, കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, ബ്രദര്‍ ജോസ് ചുങ്കത്ത്, ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എന്നിവര്‍ പ്രസംഗിച്ചു.