കടമ്പോട് ഒരേക്കര്‍ തരിശുനിലത്തില്‍ കൃഷി ആരംഭിച്ചു
1549087
Friday, May 9, 2025 1:40 AM IST
കടമ്പോട്: കോടാലി കാര്‍ഷിക ഉത്പാദന സംഭരണ സംസ്കരണ വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ കടമ്പോടുള്ള ഒരേക്കര്‍ തരിശുനിലത്തില്‍ വാഴകൃഷി ആരംഭിച്ചു.
മറ്റത്തൂരിനെ തരിശുരഹിത പഞ്ചായത്താക്കാനുള്ള പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച വാഴകൃഷിയുടെ വിത്തുനടീല്‍ ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.എസ്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ആര്. രഞ്ജിത്, സജിത രാജീവന്, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരീഷ്, മറ്റത്തൂര്‍ കൃഷി ഓഫീസര്‍ ഡോ. വി.യു. ദിവ്യ, ഐ.ആര്. ബാലകൃഷ്ണന്, പി.കെ. രാജന്, സംഘം വൈസ് പ്രസിഡന്റ്് ഇ.കെ. ശശി, സെക്രട്ടറി സി.എസ്. സുരമ്യ എന്നിവര്‍ പ്രസംഗിച്ചു.