ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്
1298008
Sunday, May 28, 2023 7:00 AM IST
പട്ടിക്കാട്: ദേശീയപാത താണിപ്പാടത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പാലക്കാട് പന്നിയങ്കര സ്വദേശി തച്ചൻകുഴിയിൽ വീട്ടിൽ അജീഷ് (21) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം. അപകടകാരണം വ്യക്തമല്ല.
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ തെറിച്ച് ദേശീയപാതയിലേക്കു വീണു. ഇയാൾ സഞ്ചരിച്ച വാഹനം ലോറിക്കടിയിൽപെട്ടു. അപകട സ്ഥലത്തുനിന്നും ബൈക്കുമായി 100 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് ലോറി നിന്നത്. പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിലാണ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത്.