സ്പീക്ക് ഫോർ ജസ്റ്റിസ്: അഡ്വ. കെ.ആർ. സുമേഷ് ജേതാവ്
1299200
Thursday, June 1, 2023 1:17 AM IST
കൊരട്ടി: ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അടിസ്ഥാനത്തിൽ അഭിഭാഷകർക്കായി നടത്തിയ സ്പീക്ക് ഫോർ ജസ്റ്റീസ് പ്രസംഗമത്സരത്തിൽ അഡ്വ. കെ.ആർ. സുമേഷ് ജേതാവായി. 10, 000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണു പുരസ്കാരം.
"അപകീർത്തിക്കേസിലെ കുറ്റവും ശിക്ഷയും ജനപ്രതിനിധികളുടെ അയോഗ്യതയും' ആയിരുന്നു പ്രസംഗ വിഷയം. മുൻ നിയമസഭ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനായ സുമേഷ് ഡോ.സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ പ്രഫ. ജോസഫ് മുണ്ടശേരി പുരസ്കാരം, ഡോ. ബിഷപ് പൗലോസ് മാർ പൗലോസ് പുരസ്കാരം, ശിവഗിരി സ്മാരക പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.