ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം
1299700
Saturday, June 3, 2023 1:18 AM IST
തൃശൂർ: രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ ന്യൂഡെൽഹിയിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി തൃശൂർ അതിരൂപത കെസിവൈഎം ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ തൃശൂർ കേന്ദ്രത്തിന് മുന്നില് നടന്ന ഐക്യദാർഢ്യ സദസ് ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ്, ട്രഷറർ വിബിൻ ലൂയിസ്, മുൻ അതിരൂപത പ്രസിഡന്റ് സാജൻ ജോയ്, വൈസ് പ്രസിഡന്റ് സ്നേഹ സ്റ്റെബിൻ എന്നിവർ പ്രസംഗിച്ചു.
ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, മിഥുൻ ബാബു, സെക്രട്ടറിമാരായ ആൽബിൻ സണ്ണി, റോസ്മേരി ജോയ്, ജിയോ മാഞ്ഞൂരാൻ, ആഷ്ലിൻ ജെയിംസ്, ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, റിൻസി റോയ് എന്നിവർ നേതൃത്വം നൽകി. ഫൊറോന പ്രസിഡന്റുമാരായ ഷെർലിൻ, റോഷൻ, ആൻസ്, ഡെലിൻ, ഫ്രാകിൻ മറ്റു ഫൊറോന യൂണിറ്റ് ഭാരവാഹികൾ ജില്ലാ സ്പോർട്സ് മുഖ്യ പരിശീലകർ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.