ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു
1300153
Sunday, June 4, 2023 11:36 PM IST
ചിറ്റിശേരി: ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു. നെ·ണിക്കര ചിറ്റിശ്ശേരി തെക്കേക്കര പോൾ (79), ഭാര്യ ആനി (72) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
ശനിയാഴ്ച വെളുപ്പിന് രണ്ടിനായിരുന്നു ആനിയുടെ മരണം. അന്നു തന്നെ സംസ്കാരവും നടത്തി. സുഖമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന പോൾ ഞായറാഴ്ച വൈകീട്ട് 7.30-ന്
മരിക്കുകയായിരുന്നു. മക്കൾ: ലീന, റീജ, റിയ, ജിജു. മരുമക്കൾ: ജയിംസ്, തോമസ്, ഷാജി, ഫ്രാൻസിസ്. സംസ്കാരം ഇന്ന് 11-ന് ചിറ്റിശ്ശേരി സെന്റ് തോമസ് പള്ളിയിൽ.