പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മായി "ഡ്രൈ ​ഡേ'
Monday, June 5, 2023 1:06 AM IST
പ​റ​പ്പൂ​ർ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ഡ്രൈ ​ഡേ' ആ​ച​രി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​പ്പൂ​ർ സ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് തു​ട​ങ്ങി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 12 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ൻ മു​ന്നോ​ടി​യാ​യി ഡ്രൈ ​ഡേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളെ പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു. പു​ഴ​ക്ക​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​റ​പ്പൂ​ർ സെ​ന്‍റ​ർ , സ്കൂ​ൾ, മാ​ർ​ക്ക​റ്റ്, സൊ​സൈ​റ്റി പ​രി​സ​രം തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ളും വ​നി​താ വിം​ഗ് അം​ഗ​ങ്ങ​ളും യൂ​ത്ത് വിം​ഗ് അം​ഗ​ങ​ളും ചേ​ർ​ന്ന് വൃ​ത്തി​യാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല കു​ഞ്ഞു​ണ്ണി, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ന വി​ൽ​സ​ൺ, വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് റീ​ത്ത തോ​മാ​സ്, ജി​ൻ​ജോ തോ​മാ​സ്, ജോ​ൺ​സൺ ​പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ളേ​കി.