ഊട്ടുതിരുനാളിനു കൊടിയേറി
1300330
Monday, June 5, 2023 1:06 AM IST
പുറനാട്ടുകര: വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാളിനു കൊടിയേറി. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ബിബിൻ അരിപ്ലാക്കൻ കൊടിയേറ്റം നിർവഹിച്ചു.
11നു രാവിലെ എട്ടിന് ആഘോഷമായ തിരുനാൾ കുർബാനക്ക് അതിരൂപത വികാരി ജനറൽ മോൺ. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും.
തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിയ്ക്കും. വികാരി ഫാ.ജോജു പനക്കൽ, ജനറൽ കൺവീനർ എ.ടി. വിൻസെന്റ്, കൈക്കാരന്മാരായ വിൻസന്റ് പുലിക്കോട്ടിൽ, ജോസഫ് പെരുമ്പിള്ളി, റിന്റോ ഊക്കൻ എന്നിവരുടെ നേതൃത്വത്തിലാണു കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.