പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിച്ചു
1300333
Monday, June 5, 2023 1:06 AM IST
ചിറ്റിലപ്പിള്ളി: വിശുദ്ധ റീത്തയുടെ ദേവാലയത്തിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ ഭാഗമായി ഇന്നലെ രാവിലെ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാന അർപ്പിക്കുകയും പതാക ഉയർത്തുകയും ചെയ്തു. വിശു ദ്ധ കുർബാനയ്ക്കുശേഷം കുടുംബ കൂട്ടായ്മ യോഗവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. വികാരി ഫാ. ജോളി ചിറമ്മൽ, കൈക്കാരന്മാർ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.
ഫുൾ എപ്ലസ് നേടിയവരെ അനുമോദിച്ചു
പാലിയേക്കര: ഹരിശ്രീ സ്വയം സഹായ സംഘത്തിന്റെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
നെന്മണിക്കര പഞ്ചാ യത്തിലെ 35 വിദ്യാർഥികളെയാണ് അനുമോദിച്ചത്. പാലിയേക്കര യിൽ നടന്ന ചടങ്ങ് സംഘം പ്രസിഡന്റ് കെ.വി. പുഷ്പാകരൻ ഉദ്ഘാ ടനം ചെയ്തു. കെ.എസ്. ബാബു, എം.ജി. ശശി എന്നിവർ സംസാരിച്ചു.