കനോലി കനാലിലെ പ്ലാസ്റ്റിക് എടുത്ത് എഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിനു തുടക്കം
1300335
Monday, June 5, 2023 1:09 AM IST
മതിലകം: കനോലി കനാലിലെ പ്ലാസ്റ്റിക് എടുത്ത് എഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് തുടക്കം. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 11 വരെ പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കും. അതിനു തുടക്കം കുറിച്ചുകൊണ്ട് മതിലകം ഗ്രാമപഞ്ചായത്തിലെ പള്ളി വളവ് ബോട്ട് ജെട്ടി പ്രദേശത്തെ കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്തു.
എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം പ്രസാദ് പറേരി ഉദ് ഘാടനം നിർവഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ, സെക്രട്ടറി കെ.എ. അഖിലേഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ശ്രീരാജ്, മണ്ഡലം പ്രസിഡന്റ് കെ.എം. അനോഗ്, സെക്രട്ടറി ഷിഹാബ്, ജില്ലാ കമ്മിറ്റി അംഗം ബി.ജി.വിഷ്ണു എന്നിവർ നേതൃത്വം നൽകി.