ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരവരവ് 6.46 കോടി
1337398
Friday, September 22, 2023 1:59 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരവരവായി 6,46,582,97 രൂപയും മൂന്നുകിലോ 346 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 21 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു.
നിരോധിച്ച ആയിരംരൂപയുടെ 38 കറൻസിയും അഞ്ഞൂറിന്റെ 148 കറൻസിയുമുണ്ടായിരുന്നു.
ഗുരുവായൂർ കിഴക്കേനട എസ്ബിഐ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഭണ്ഡാരവരവിന് പുറമെ ഇ ഭണ്ഡാര വരവായി 1,98,806 രൂപയും ലഭിച്ചു