ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരം 29 മുതൽ ഒക്ടോബർ ഒന്നുവരെ
1338634
Wednesday, September 27, 2023 1:49 AM IST
തൃശൂർ: ഗവ. ലോ കോളജ് സംഘടിപ്പിക്കുന്ന ജസ്റ്റിസ് ടി. രാമചന്ദ്രൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള 11-ാമതു ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരം 29 മുതൽ മുതൽ ഒക്ടോബർ ഒന്നുവരെ ലോ കോളജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.ഡോ.വി.ആർ. ജയദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
29ന് ഉച്ചതിരിഞ്ഞു മൂന്നിനു കേരള ജുഡീഷൽ അക്കാദമി ഡയറക്ടർ ജസ്റ്റിസ് എ.എം. ബാബു ഉദ്ഘാടനംചെയ്യും. 30നു രാവിലെ ഒമ്പതു മുതൽ പ്രാഥമിക മത്സരങ്ങളും ഉച്ചതിരിഞ്ഞു രണ്ടിനു ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കും.
ഒക്ടോബർ ഒന്നിനു രാവിലെ ഒമ്പതിനു സെമി ഫൈനൽ മത്സരങ്ങളും ഉച്ചതിരിഞ്ഞു രണ്ടിനു ഫൈനൽ മത്സരവും നടക്കും. വൈകിട്ടു നാലിനു സമാപനച്ചടങ്ങിൽ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ്, വിജു എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഡോ. സോണിയ കെ.ദാസ്, കെ.എ. ധന്യ, എബി ജോബി, യൂണിയൻ ചെയർമാൻ പി. അർജുൻ എന്നിവർ പങ്കെടുത്തു.