പെട്ടിക്കടയില്‍ പട്ടാപ്പകല്‍ മോഷണം; 2,500 രൂപ നഷ്ടപ്പെട്ടു
1338638
Wednesday, September 27, 2023 1:49 AM IST
കാളമുറി: കയ്പമംഗലത്ത് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടയില്‍ പട്ടാപ്പകല്‍ മോഷണം. 2500 രൂപയോളം നഷ്ടപ്പെട്ടു.
കയ്പമംഗലം പന്ത്രണ്ടിലെ വാട്ടര്‍ടാങ്ക് റോഡിലുള്ള ചായക്കടയിലാണ് കള്ളന് കയറിയത്. അയിരൂര്‍ സ്വദേശി ഏറാട്ട് ജയന്നിവാസന്റെ കടയിൽ മൂന്ന് പാത്രങ്ങളിലായി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു.
ഇന്നലെ ഒന്നരയോടെ സാധനങ്ങള്‍ വാങ്ങാന്‍ കാളമുറിയില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കുമാണ് കടയില്‍ കള്ളന് കയറിയത്.