തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്
1338643
Wednesday, September 27, 2023 1:50 AM IST
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 30, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
മൊത്തം 32 വിഭാഗങ്ങളിലായി രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളോ, വ്യക്തികളോ 28ന് അഞ്ചിന് മുമ്പായി ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോയുടെ പക്കല്‍ പേരുകള്‍ നല്‍കേണ്ടതാണ്.
ഫോണ്‍: 9447524671. പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും കോഴിക്കോടുവച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നത്.