പാലപ്പിള്ളിയിൽ മരംവീണ് ഡിസ്പെൻസറി തകർന്നു
1339560
Sunday, October 1, 2023 2:08 AM IST
പാലപ്പിള്ളി: കനത്ത കാറ്റിലും മഴയിലും പാലപ്പിള്ളിയിൽ ഡിസ്പെൻസറിയുടെ മുകളിലേക്കു മരം കടപുഴകിവീണു.
മേച്ചിൽ ഷീറ്റുകൾ തകർന്നു. പ്രവർത്തന സമയമല്ലാത്തതിനാൽ ആളപായമില്ല. ഹാരിസണ് കന്പനിയുടെ പാലപ്പിള്ളി ഡിവിഷന്റെ തോട്ടം തൊഴിലാളികൾക്കുള്ള ഡിസ്പെൻസറിയാണു കഴിഞ്ഞ ദിവസം രാത്രി തകർന്നത്.
കെട്ടിടത്തിലെ ഫർണിച്ചറുകളും, ഉപകരണങ്ങളും നശിച്ചു. സമീപത്തുനിന്ന കൂറ്റൻ മല്ലിമരമാണു കടപുഴകിയത്. ഡിവിഷന്റെ കീഴിൽ പണിയെടുക്കുന്ന തോട്ടംതൊഴിലാളികളാണിവിടെ ചികിത്സയ്ക്കെത്തുന്നത്.
സ്ഥിരമായി രണ്ടു ജീവനക്കാരാണ് ഇവിടെയുള്ളത്. ആഴ്ചയിൽ രണ്ടുദിവസം ഡോക്ടറുടെ സേവനവും നൽകുന്നുണ്ട്.
അപകടാവസ്ഥയിലായ മരം മുറിക്കണമെന്നു നിരവധിത്തവണ കന്പനി അധികൃതർ വനംവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കന്പനി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മരം മുറിക്കാനുള്ള നടപടികളാരംഭിച്ചു.