പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി
1339580
Sunday, October 1, 2023 2:25 AM IST
കാടുകുറ്റി: കേരളോത്സവത്തിനായി സ്വാഗത സംഘം രൂപീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പങ്കെടുക്കാനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യാൻ വരുത്തിയ കാലതാമസത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.
പ്രതികരിച്ചപ്പോൾ മാത്രമാണ് അപേക്ഷാ ഫോമുകൾ ലഭിച്ചതെന്നും കേരളോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടും നാളിതുവരെ യോഗം ചേർന്നിട്ടില്ലെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയ തീരുമാനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും കേരളോത്സവം വെറും പ്രഹസനമാക്കി മാറ്റുകയാണെന്നും പാർലിമെന്ററി പാർട്ടി ലീഡർ മോളി തോമസ് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ കെ.സി. മനോജ്, ഡെയ്സി ഫ്രാൻസീസ്, മേഴ്സി ഫ്രാൻസീസ്, ജീജ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ബഹിഷ്കരിച്ചത്.