പാലത്തിൽ നിന്നു പുഴയിൽ ചാടിയ ആൾ മരിച്ചു
1373643
Sunday, November 26, 2023 11:18 PM IST
കൊടുങ്ങല്ലൂർ: കോട്ട - തിരുത്തിപ്പുറം പാലത്തിൽ നിന്നു പുഴയിലേക്ക് ചാടിയ കോട്ടപ്പുറം കൊളരിക്കൽ മൈക്കിൾ (62) മരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ കോട്ട-തിരുത്തിപ്പുറം പാലത്തിൽ നിന്നു പുഴയിലേക്ക് ചാടുകയായിരുന്നു.
മുസിരിസിന്റെ കോട്ടപ്പുറം കോട്ടയിലെ ജീവനക്കാർ കണ്ടതിനെ തുടർന്ന് അപ്പോൾ തന്നെ വിവരം റെസ്ക്യൂ ബോട്ട് ജീവനക്കാരെ അറിയിച്ചു. രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. പടാകുളം ബൈപാസ് സിഗ്നലിനു സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: മേരി ബെറ്റി. മക്കൾ: ശരത്ത്, ശാലിനി, ശ്യാമിലി.