തെക്കുംകരയിൽ തെരഞ്ഞെടുപ്പ് വാർ റൂം തുറന്നു
1374079
Tuesday, November 28, 2023 1:57 AM IST
പുന്നംപറമ്പ്: തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് തെര ഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും തിരുത്ത ലുകൾക്കുമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് വാർ റൂം തുറന്നു.
ഡിസിസി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ അധ്യക്ഷനായി. ഡിസിസി ജനറൽ സെകട്ടറി പി.ജെ. രാജു മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ എ.ആർ. കൃഷ്ണൻകുട്ടി, സുനിൽ ജേക്കബ്, കെ. ചന്ദ്രശേഖരൻ, ടി.വി. പൗലോസ്, കുട്ടൻ മച്ചാട്, അഡ്വ. അഖിൽ സാമുവൽ, അനിഷ് കണ്ടംമാട്ടിൽ, ഇ.ജി. ജോജു, വിനോദ് മാടവന, നിക്സൺ ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.