വിശ്വാസ പരിശീലന വാർഷികം
1374326
Wednesday, November 29, 2023 2:26 AM IST
നടത്തറ: സേക്രഡ് ഹാർട്ട് പള്ളിയിൽ വിശ്വാസ പരിശീലന വാർഷികം ആഘോഷിച്ചു. റവ. ഡോ. സാജൻ പിണ്ടിയാൻ ഉദ്ഘാടനം ചെയ്തു.
വിശ്വാസ പരിശീലന ഡയറക്ടർ ഫാ, ജോജു പൊറുത്തൂർ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന അസി. ഡയറക്ടർ ഫാ. ജോമോൻ മങ്ങാട്ടിളയൻ അനുഗ്രഹ പ്രഭാഷണം നടത്തി. കൈക്കാരൻ ജോയ്സണ്‍ അച്ചാണ്ടി.
സിസ്റ്റർ ജോണ്‍സി സിഎംസി, ബേബി നരിപ്പാറയിൽ, ആന്റണി നിക്സണ് ലിന്റ ബേബി എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ സമ്മാനങ്ങൾ നല്കി ആദരിച്ചു. കലാവിരുന്നും ഉണ്ടായിരുന്നു.