ന​ന്തി​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോസ്റ്റിലി ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ര​ട്ടി സ്വ​ദേ​ശി പേ​ടി​ക്കാ​ട്ട് വീ​ട്ടി​ൽ റ​ഷീ​ദ്(47)​ ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബൈ​ക്ക് ദേ​ശീ​യ​പാ​ത​യു​ടെ ഡി​വൈ​ഡ​റി​ലെ മി​നി മാ​സ്റ്റ് വി​ള​ക്കി​ന്‍റെ തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഷീ​ദി​നെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് പെ​രു​മ്പി ഹൈ​വേ ജു​മാ ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. ഭാ​ര്യ: ജാ​സ്മി​ന്‍. മ​ക്ക​ള്‍: അ​ല്‍​ഷി​ഫ, ആ​ഷി​ക്ക്. മ​രു​മ​ക​ന്‍: സാ​ഫി​യൂ​ണ്‍.